
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നിയുക്തി മെഗാ തൊഴിൽ മേളയിൽ 272 പേർക്ക് നിയമനം ലഭിച്ചു. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് എറണാകുളം,കോട്ടയം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച മേളയിൽ 5,000ത്തിലേറെപ്പേരാണ് പങ്കെടുത്തത്. 1,375 പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചു. നഗരസഭാ അദ്ധ്യക്ഷ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. എറണാകുളം എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സി.ജി. സാബു അദ്ധ്യക്ഷയായി.
എം.ആർ. രവികുമാർ, ഡോ.സംഗീത.കെ. പ്രതാപ്, ഡി.എസ്. ഉണ്ണിക്കൃഷ്ണൻ, കെ.എസ്. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.