
പറവൂർ: അമ്മമാരുടെ കൈപ്പുണ്യവും സ്നേഹവും സമം ചേർത്ത് തയാറാക്കുന്ന രുചിക്കൂട്ടുകളുമായി ഏഴിക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 'മാ കെയർ" സെന്റർ തുടങ്ങി. വിദ്യാർത്ഥികൾക്ക് ആവശ്യമായ ലഘുഭക്ഷണവും പഠനോപകരണങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുക, സ്കൂൾ അങ്കണത്തിനപ്പുറം കാത്തിരിക്കുന്ന ലഹരി വിതരണക്കാരുടെ കൈകളിൽ കുട്ടികൾ അകപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ സി.ഡി.എസ് 'മാ കെയർ" സെന്റർ തുടങ്ങിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് ഉദ്ഘാടനം ചെയ്‌തു. സി.ഡി.എസ് അദ്ധ്യക്ഷ ഗിരിജ ശശിധരൻ അദ്ധ്യക്ഷയായി. സംരംഭക സുനി അജിത്, പഞ്ചായത്ത് അംഗങ്ങളായ കെ.ഡി. വിൻസന്റ്, രമാദേവി ഉണ്ണിക്കൃഷ്ണൻ, പി.കെ. ശിവാനന്ദൻ, എം.ബി. ചന്ദ്രബോസ്, പ്രിൻസിപ്പൽ വി.ടി. വിനോദ്, ഹെഡ്മാസ്റ്റർ എം. വിനു തുടങ്ങിയവർ പങ്കെടുത്തു.