മൂവാറ്റുപുഴ∙ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം മൂവാറ്റുപുഴ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരത്തിൽ മഹാശോഭായാത്രയും മറ്റ് കേന്ദ്രങ്ങളിൽ ശോഭായാത്രകളും നടക്കും. തൃക്കളത്തൂർ, പേഴക്കാപ്പിള്ളി, പായിപ്ര, മുടവൂർ, കൊയ്ക്കാട്, കാരണാട്ട്കാവ്, അമ്പലംപടി, കടാതി, വാഴപ്പള്ളി, വെള്ളൂർക്കുന്നം, കിഴക്കേക്കര, ഉന്നകുപ്പ, ഹൗസിംഗ് ബോർഡ് മാറാടി, വാളകം, കുന്നയ്ക്കാൽ, അരുളിമംഗലം, കാലാമ്പൂർ, ഏനാനല്ലൂർ, തോട്ടഞ്ചേരി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, കാപ്പ്, അച്ഛൻ കവല, മണിയന്ത്രം, കോഴിപ്പിള്ളി, പാലക്കുഴ, മുളവൂർ എന്നീ സ്ഥലങ്ങളിലാണ് ശോഭാ യാത്രകൾ നടക്കുക.

മൂവാറ്റുപുഴയിൽ വാഴപ്പിള്ളി, കടാതി, വെള്ളൂർകുന്നം, കാവുംപടി, കിഴക്കേക്കര, തെക്കൻകാട്, ഉന്നകുപ്പ എന്നീ സ്ഥലങ്ങളിലെ ശോഭാ യാത്രകൾ പോസ്റ്റ് ഓഫീസ് ജംഗ് ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി വെള്ളൂർകുന്നം മഹാദേവക്ഷേത്രത്തിൽ സമാപിക്കും. വെള്ളൂർകുന്നം, ഉന്നക്കുപ്പ, തെക്കൻകാട്, നന്ദനാർപുരം, ശിവപുരം, തൃക്ക, മുടവൂർ, മുറിക്കല്ല്, കാവുംപടി, വാഴപ്പിള്ളി, കൃഷ്ണപുരം, എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പി.ഒ ജംഗ്ഷനിൽ സംഗമിച്ച ശേഷം മഹാശോഭായാത്രയായി നഗരംചുറ്റും. വെള്ളൂർകുന്നം ക്ഷേത്രത്തിൽ രാത്രി 9ന് അവതാര ദീപാരാധന നടക്കും. മേൽശാന്തി പുളിക്കാപ്പറമ്പ് ഇല്ലത്ത് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൃഷ്ണാഭിഷേകവും നടക്കും.