
മൂവാറ്റുപുഴ: ചക്ര കസേരയിൽ ജീവിതം നയിക്കുന്ന സഹോദരങ്ങളുടെ സംഘടനയായ ഫ്രീഡം ഓൺ വീൽ പാരാ പ്ലീജിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തണലോണം എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ നിന്നായി നൂറിൽപരം പേർ ആഘോഷത്തിന്റെ ഭാഗമായി. ചലച്ചിത്ര അക്കാഡമി അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ഡിസെബിലിറ്റി സ്റ്റേറ്റ് അവാർഡിന് അർഹനായ സൂരജ് കൊടുങ്ങല്ലൂരിനെ എൻ.അരുൺ ആദരിച്ചു. എഴുത്തുകാരി ശ്രീപാർവതി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജീവ് ചെങ്ങന്നൂർ, ശരത്ത് പടിപ്പുര, ധന്യ മൂവാറ്റുപുഴ, ഉണ്ണി മാക്സ് കൂത്താട്ടുകുളം തുടങ്ങിയവർ സംസാരിച്ചു.