yachuri

കൊച്ചി: സി.പി.എം പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം ജനറൽ സെക്രട്ടറിയും പ്രമുഖ പാർലിമെന്ററിയനുമായിരുന്ന സീതാറാം യെച്ചുരിയുടെ ഒന്നാം അനുസ്മരണ ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു.
പി.എസ്.സതീഷ് അദ്ധ്യക്ഷനായി. എൻ.വി.മഹേഷ്, കെ.എ.മസൂദ്, ഇ.പി സുരേഷ്, ജോർജ് നാനാട്ട്, സരിതാ രമേഷ്, കെ.എ.റിയാസ്, സലിം.സി.വാസു എന്നിവർ സംസാരിച്ചു.