
മൂവാറ്റുപുഴ: സി.എം.ഐ മൂവാറ്റുപുഴ പ്രവിശ്യാംഗം ഫാ. ജോസഫ് കുളക്കാട്ട് (89) നിര്യാതനായി . സംസ്‌കാരം ഇന്ന് 2.30ന് കൊടുവേലി ചെറുപുഷ്പ ഇടവക ദേവാലയ സെമിത്തേരിയിൽ. രാവിലെ 7.30ന് മൂവാറ്റുപുഴ പ്രൊവിൻഷ്യൽ ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11.30 മുതൽ കൊടുവേലി ഇടവക ദേവാലയത്തിലും പൊതുദർശനം. കുണിഞ്ഞി കുളക്കാട്ട് പരേതരായ എസ്തപ്പാൻ കുരുവിള - കത്രീന ദമ്പതികളുടെ മകനാണ്. 1968ൽ പൗരോഹിത്യം സ്വീകരിച്ചു.