library

കളമശേരി: കളമശേരി മണ്ഡലത്തിലെ ലൈബ്രറികളുടെ നവീകരണത്തിനായി ആദ്യ ഘട്ടത്തിൽ സി.എസ്.ആർ ഫണ്ട്‌ വിനിയോഗിച്ച് 10 ലൈബ്രറികൾക്കായി ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 25 ലേറെ ലൈബ്രറികൾക്ക് പദ്ധതി പൂർത്തിയാകുന്നതോടെ പ്രയോജനം ലഭിക്കും. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാക്കളും മണ്ഡലത്തിലെ താമസക്കാരുമായ അഞ്ചു എഴുത്തുകാരുടെയും പേരിൽ അവരവരുടെ ലൈബ്രറികളിൽ പുസ്തക കോർണർ ഒരുക്കും. 6 ലൈബ്രറികളിലും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പൊതു ഇടങ്ങളിൽ വായനാ സൗകര്യമൊരുക്കുന്നതിനായി ലിറ്റിൽ ലൈബ്രറികൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.