പെരുമ്പാവൂർ: ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനമായ ഇന്ന് മുടക്കുഴ തൃക്കക്ഷേത്രത്തിൽ 12.30ന് പ്രസാദഉ‌ൗട്ട്, വൈകിട്ട് നാലോടെ വർണാഭമായ ശ്രീകൃഷ്ണജയന്തി ഘോഷയാത്ര തൃക്കേപ്പടിയിൽനിന്നും പഞ്ചായത്ത് കവലയിൽനിന്നും ആരംഭിച്ച് ചെണ്ടമേളങ്ങളുടെയും താലപ്പൊലിയുടേയും നാമജപങ്ങളുടെയും അകമ്പടിയോടെ ക്ഷേത്ര മൈതാനത്ത് എത്തും. തുടർന്ന് കുട്ടികളുടെ നൃത്തശില്പങ്ങളും ഉറിയടിയും പ്രസാദവിതരണവും നടത്തും. ക്ഷേത്രത്തിൽ നിർമ്മിച്ച ഗോപുര നടപ്പന്തൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറെമന പത്മനാഭൻ നമ്പൂതിരിപ്പാട് ഭക്തജനങ്ങൾക്കായി സമർപ്പിക്കും ദീപാരാധനയ്ക്കുശേഷം ലക്ഷി എസ്. മേനോനും സംഘവും അവതരിപ്പിക്കുന്ന തൃത്താർച്ചന.