kappa-

കൊച്ചി: മോഷണക്കേസുകളിൽ കാക്കനാട് ജില്ലാജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കാപ്പ ചുമത്തി വിയ്യൂ‌‌ർ സെൻട്രൽ ജയിലിലടച്ചു. പുത്തൻകുരിശ് മനയ്ക്കത്താഴം ക്ലിന്റ് റോഡ് കൊച്ചുപറമ്പ്വീട്ടിൽ കുഞ്ഞുമോനെയാണ് (കുഞ്ഞൻ 48) കാപ്പചുമത്തി കരുതൽ തടങ്കലിലടച്ചത്. അമ്പലമേട്, പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. സ്ഥിരം മോഷ്ടാവായതിനാൽ ഇയാളെ കാപ്പയിൽ ഉൾപ്പെടുത്താൻ കൊച്ചി സിറ്റി പൊലീസ് നടപടിയെടുത്തു. കഴിഞ്ഞദിവസം ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരമാണ് വിയ്യൂരിലേക്ക് മാറ്റിയത്.