
ആലുവ: നോട്ടറി അഭിഭാഷകർ ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ കൂടുതൽ സൂഷ്മതയും ജാഗ്രതയും പുലർത്തണമെന്ന് മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.കെ. അബ്ദുൽ റഹിം പറഞ്ഞു. ആൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറം സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ. ഇസ്മായിൽ ഖാൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ ഖാദർ കണ്ണേഴത്ത് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. സംസ്ഥാന ട്രഷറർ അഡ്വ. റസാഖ് ക്ലാസെടുത്തു. നോട്ടറിമാരായ അഡ്വ. വീരാവുണ്ണി, അഡ്വ. ജോർജ്, അഡ്വ. ആയിഷ യൂസുഫ്, അഡ്വ. ലെജി എബ്രഹാം എന്നിവരെ ആദരിച്ചു. അഡ്വ. ജോണി മെതിപ്പാറ, അഡ്വ. ടി.കെ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. ജോണി മെതിപ്പാറ (പ്രസിഡന്റ്), അഡ്വ.ടി.കെ. കുഞ്ഞുമോൻ, (ജനറൽ സെക്രട്ടറി) അഡ്വ. രാജു ജി. ഷേണോയ് (ട്രഷറർ), അഡ്വ. ലെജി എബ്രഹാം, അഡ്വ. അനീദ ബീഗം (വൈസ് പ്രസിഡന്റ്) അഡ്വ. ശാലിനി കൃഷ്ണകുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.