കൊച്ചി: ക്യാൻസർ ബാധിതരായ ദമ്പതികൾ ചികിത്സാസഹായം തേടുന്നു. രോഗത്തെ തുടർന്ന് നാവ് നീക്കം ചെയ്യേണ്ടിവന്ന എളമക്കര പ്രിയദർശിനി റോഡ് ഉഴുന്നുകാട് വീട്ടിൽ യു.ഡി. ജോർജ് (52), സ്തനാർബുദമുള്ള ഭാര്യ കെ.ജെ. ജാസ്മിൻ (50) എന്നിവരാണ് തുടർചികിത്സയ്‌ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. ചികിത്സയ്ക്ക് 13 ലക്ഷത്തിലേറെ രൂപ ചെലവായി. വീട് പണയപ്പെടുത്തേണ്ടിവന്ന ഇവർ നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സയും നിത്യചെലവുകളും നടത്തുന്നത്.
പാചകവാതക വിതരണ സ്ഥാപനത്തിൽ അൺലോഡിംഗ് തൊഴിലാളിയായിരുന്ന ജോർജ് ഒരുവർഷം മുമ്പാണ് രോഗബാധിതനായത്. മൂന്നു മാസം കഴിഞ്ഞ് ജാസ്മിനും രോഗബാധിതയായി. എട്ടു തവണ കീമോ ചെയ്തതായി ജാസ്മിൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു തയ്യാറെടുക്കുകയാണ്. കാഴ്ചക്കുറവുള്ള പിതാവും പ്ലസ് വൺ വിദ്യാർത്ഥിയായ മകനുമാണ് ജോർജിനുള്ളത്. സഹായത്തിനായി കൗൺസിലർ സജിനി ജയചന്ദ്രന്റെ നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചു.
യു.ഡി. ജോർജ്, എ.സി നമ്പർ: 0532053000009549, ഐ.എഫ്.എസ്.എൽ-എസ്.ഐ.ബി.എൽ 0000532, സൗത്ത് ഇന്ത്യൻ ബാങ്ക്, എളമക്കര, ജി പേ: 8891815819.