
പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല ഓണാഘോഷം സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ എടത്തല ഗ്രാമ പഞ്ചായത്ത് അംഗം എം.എ. നൗഷാദ് മുഖ്യാതിഥിയായി.
വായനശാലാ സെക്രട്ടറി കെ.എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം മഹേഷ് മാളേക്കപ്പടി, വയോജനവേദി കൺവീനർ എൻ.ഡി. ജോസഫ്. ജയൻ പുക്കാട്ടുപടി, കെ.കെ. സജീവ് തായിക്കാട്ടുകര, ടി.സി. ശിവശങ്കർ, സന്ധ്യ സുരേന്ദ്രൻ തുടങ്ങിയർ സംസാരിച്ചു. വനിതാവേദി കൺവീനർ സുജ സജീവന്റെ നേതൃത്വത്തിൽ ഓണപ്പൂക്കളം ഒരുക്കി. ഓണപ്പാട്ട് മത്സരത്തിൽ ഷിജി ഗസൽ ഒന്നും പി.കെ. രാജേഷ് രണ്ടും ഹക്കീം എടത്തല മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.