അങ്കമാലി: കാലടി - അത്താണി - കൊരട്ടി മേഖലയിൽ സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. അങ്കമാലി എസ്.ച്ച്.ഒ എ. രമേശ് വിളിച്ച് ചേർത്ത യോഗത്തിൽ ഉടമകളുടെ സംഘടനാ പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഒരു ബസിൻ മൂന്ന് തൊഴിലാളിക്കും കൂടി 350 രൂപയുടെ വർദ്ധനവ് ലഭിക്കും. എഗ്രിമെന്റ് കാലാവധി രണ്ട് വർഷം. ആദ്യത്തെ വർഷം 250 രൂപയും രണ്ടാം വർഷം 100 രൂപയുടെയും വർദ്ധനവുണ്ടാകും.
ചർച്ചയിൽ യൂണിയനുകൾക്ക് വേണ്ടി സി.കെ. സലിം കുമാർ,.പി.വി. ടോമി, കെ.പി. പോളി, എം.എസ് ദിലിപ് , പി.ജെ. ജോയ്, മാത്യൂ തോമസ്, പോളി കളപ്പറമ്പൻ, പി.ടി ഡേവിസ്, എം.പി. പ്രദീപ്കുമാർ, പി.ആർ സജീൻ, ഏവി സുധീഷ്, സി.ജി അനിൽകുമാർ, പി.എസ് ഷൈജു ,പി.ഒ ഷിജു. പി.കെ. പൗലോസും ഉടമകൾക്ക് വേണ്ടി. ബി.ഒ. ഡേവിസ്, ഏ.പി.ജി ബി,കെ. സി. വിക്ടർ, ജെറിമിയാസ് വിക്ടർ എന്നിവർ പങ്കെടുത്തു.