
ആലുവ: ആലുവ ശ്രീനാരായണ ക്ലബ് ഓണാഘോഷം 'പൊന്നോണം 2025' ആലുവ ശ്രീനാരായണ വിദ്യാനി കേതൻ സ്കൂളിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യസ മേഖലയിലും ആരോഗ്യമേഖലയിലും ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണന്ന് അദ്ദേഹം പറഞ്ഞു. ക്ലബ്ബ് അസി. സെക്രട്ടറി ടി.യു. ലാലൻ അദ്ധ്യക്ഷനായി. ജി.സി.ഡി.എ മുൻ സെക്രട്ടറി എം.എൻ. സത്യദേവൻ, ക്ലബ്ബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, വൈസ് പ്രസിഡൻ്റ് കെ.കെ. മോഹനൻ, ലൈല സുകുമാരൻ, സുഷമ രവീന്ദ്രനാഥ് , വാർഡ് കൗൺസിലർ കെ.കെ. ജയകുമാർ , ചൂർണിക്കര ശാഖ പ്രസിഡന്റ് സോമശേഖരൻ കല്ലുങ്കൽ, തോട്ടക്കാട്ടുകര ശാഖാ സെക്രട്ടറി പി.ആർ. രാജേഷ്, പ്രൊഫ. രഞ്ചിത്, പൊന്നമ്മ കുമാരൻ, വിടാക്കുഴ ശാഖാ പ്രസിഡൻ്റ് കെ.കെ. ദിനേശൻ, മനോഹരൻ തറയിൽ, പി.എസ്. ഓംകാ, എൻ.കെ. ബൈജു, ആർ.കെ. ശിവൻ, ഷിബിൻ ഷാ എളമക്കര, അമൃത, ഷാനവാസ് എളമക്കര തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കലാമത്സരങ്ങളും ഓണസദ്യയും നടന്നു. അമൃത രജനി ശങ്കർ, രമ്യ സുനിൽ, ലൈല സുകുമാരൻ, സുഷമ എന്നിവർ ഒരുക്കിയ പൂക്കളം ശ്രദ്ധേയമായി. കൈകൊട്ടികളി, നൃത്തനൃത്ത്യങ്ങൾ എന്നിവയും ആകർഷകമായി.