കൊച്ചി: വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്ന നാഷണലിസ്റ്റ് ആശയം പുലർത്തുന്നവരുടെ സംസ്ഥാനതല സംഗമം, നാഷണലിസ്റ്റ് 25 എറണാകുളം വൈ.എം.സി.എയിൽ സംഘടിപ്പിച്ചു. ദേശീയതയ്ക്ക് രാജ്യത്തിനകത്തും പുറത്തും നിന്ന് വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ ഐക്യവും അഖണ്ഡതയും നിലനിറുത്തുന്നതിന് ബോധവത്കരണം നടത്താൻ തീരുമാനിച്ചു.
എൻ.ഡി.എ വൈസ് ചെയർമാനും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനുമായ കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. സണ്ണി തോമസ്, എം.എൻ. ഗിരി, ജോണി കെ. ജോൺ, പി.ഒ. ജേക്കബ്, നാദിർഷ കടയ്ക്കൽ, രവി കുളങ്ങര, ജേക്കബ് പുതുപ്പള്ളി, ജോണി തോട്ടക്കര, എസ്. സന്തോഷ് കുമാർ, വി. വിജയൻ, ഉഷ ജയകുമാർ, പി.എച്ച്. ഷംസുദ്ദീൻ. വി.എസ് സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.