ground

കോതമംഗലം: നെല്ലിക്കുഴി കുരിമ്പിനാംപാറയിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സി.എച്ച്. മുഹമ്മദ് കോയ ഗ്രൗണ്ട് നാടിന് സമർപ്പിച്ചു. 50 സെന്റ് സ്ഥലം വാങ്ങിയാണ് ഗ്രൗണ്ട് നിർമ്മിച്ചത്. പ്രദേശവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്. ഗ്രൗണ്ടിന്റെ ഉദ്ഘാടനം അഡ്വ. ഹാരിസ് ബീരാൻ എം.പി. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഡയാന നോബി, ജോമി തെക്കേക്കര, സാലി ഐപ്പ് , ജയിംസ് കോറമ്പേൽ, നിസാമോൾ ഇസ്മായിൽ, ടി. കെ. കുഞ്ഞുമോൻ, ഷറഫിയ ഷിഹാബ്, നാസർ വട്ടേക്കാടൻ, വൃന്ദ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.