കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസായ 'കൊക്കൂണി"ന് ഒക്ടോബർ 10ന് കൊച്ചിയിൽ തുടക്കമാകും. കോൺഫറൻസിന് മുന്നോടിയായുള്ള വിദഗ്ദ്ധ പരിശീലന പരിപാടികൾ 7, 8, 9 തീയതികളിൽ നടക്കും. സംഘടിത സൈബർ കുറ്റകൃത്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റം മൂലമുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും ഗ്രാൻഡ് ഹയാത്ത്‌ ഹോട്ടലിൽ നടക്കുന്ന കോൺഫറൻസ് ചർച്ചചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹൻ മുഖ്യാതിഥിയാകും. സൈബർ രംഗത്തെ 21 പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിക്കും. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയാൻ കോൺഫറൻസിൽ കർമ്മപദ്ധതി നടപ്പാക്കും.