tlc-mvpa

മൂവാറ്റുപുഴ : ഗ്രന്ഥശാലദിനത്തിൽ മൂവാറ്റുപുഴ താലൂക്കിലെ ലൈബ്രറികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഈസ്റ്റ് വാഴപ്പിള്ളി പീപ്പൾസ് ലൈബ്രറിയിൽ ലൈബ്രറി പ്രസിഡന്റ് സുമേഷ് കെ.കെ. പതാക ഉയർത്തി. തുടർന്ന് നടന്ന യോഗം ലൈബ്രറി കൗൺസിൽജില്ലാ വൈസ് പ്രസിഡന്റ് ഡോ.രാജി കെ പോൾ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യ പ്രഭാഷണം നൽകി , കവി രമേശ് കണ്ടവത്ത്, പഞ്ചായത്ത് മെമ്പർ ഇ.എം. ഷാജി, ഇ എ. ഹരിദാസ്,ഗാന്ധിയൻ എം മുഹമ്മദ് വാരിക്കാട്ട് ,രാജു കാരിമറ്റം, റസിയ അലിയാർ, ബിന്ദു സതീഷ്,സിന്ധു ബാബു, എം വി സൂഭാഷ്, അഡ്വ അജിത്ത്, എ എം മണി,പി എ മൈതീൻ സി എം ഷുക്കൂർ എന്നിവർ സംസാരിച്ചു. കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയിലെ ദിനാചരണം ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മേക്കടമ്പ് പബ്ലിക് ലൈബ്രറിയിൽ ലൈബ്രറി പ്രസിഡന്റ് ജയൻ പതാക ഉയർത്തി. പായിപ്ര എ.എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയിൽ പ്രസിഡന്റ് എം.ജി.ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി. വാളകം പബ്ലിക് ലൈബ്രറിയിൽ പഞ്ചായത്ത് മെമ്പർ പി.പി.മത്തായി പതാക ഉയർത്തി. രണ്ടാർകര ഇം.എം.എസ്. ലൈബ്രറിയിൽ പ്രസിഡന്റ് രാഘവൻ പതാക ഉയർത്തി.