balagokulam

കളമശേരി: ആയിരക്കണക്കിന് ഭക്തജനങ്ങൾ നഗര വീഥികൾ നിറഞ്ഞ് ഒഴുകിയെത്തിയതോടെ ഫാക്ട് ജംഗ്ഷൻ അക്ഷരാർത്ഥത്തിൽ അമ്പാടിയായി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഏലൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ നടന്നു.

വടക്കുംഭാഗം ബാലസുബ്രമണ്യ ക്ഷേത്രം, പാട്ടുപുരയ്ക്കൽ ദേവി ക്ഷേത്രം, പള്ളിപ്പുറംചാൽ, കുഴിക്കണ്ടം, പുത്തൻ പുര എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകൾ ഫാക്ട് ജംഗഷനിൽ സംഗമിച്ച് നാറാണത്ത് ക്ഷേത്രത്തിൽ സമാപിച്ചു.

ഏലൂർ കിഴക്കുംഭാഗത്ത് നിന്നാരംഭിച്ചത് അലുപുരം കൂട്ടക്കാവ് ദേവി ക്ഷേത്രത്തിലും മുട്ടാർ രക്തേശ്വരി ക്ഷേത്രത്തിൽ നിന്നാരംഭിച്ചത് മഞ്ഞുമ്മൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലും സമാപിച്ചു.