photo

വൈപ്പിൻ : നായരമ്പലം ഭഗവതി വിലാസം ഹയർസെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷയായി.
ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി സ്‌കൂളിലെ പരിമിത സാഹചര്യമുള്ള ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ചു നൽകൽ, നായരമ്പലം ഗ്രാമപഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തകർക്ക് വാഹനം നൽകൽ ,സ്‌കൂളിന് സ്ഥിരം സ്റ്റേജ് , ഓഡിറ്റോറിയം, ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രൗണ്ട് ഒരുക്കൽ തുടങ്ങിയവയാണ് ആഘോഷ സമിതി വിഭാവനം ചെയ്തിട്ടുള്ളത്.
ചടങ്ങിൽ പ്രമുഖ വ്യക്തികളെ ആദരിച്ചു. എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം. കെ. ഷൈൻ മോൻ , സ്‌കൂൾ അക്കാഡമിക മാസ്റ്റർ പ്ലാൻ പ്രകാശനം നിർവഹിച്ച . നീതു ബിനോദ് , ജിജി വിൻസന്റ് , ജോബി വർഗീസ് , എൻ.കെ. ബിന്ദു , ജെയിനി സേവിയർ , കെ. വി. പ്രമോദ് ,ഇ .പി. ഷിബു , അഗസ്റ്റിൻ മണ്ഡോത്ത്, ട്രീസ ക്ലീറ്റസ്, രത്‌നകല തുടങ്ങിയവർ സംസാരിച്ചു.