y

ചോറ്റാനിക്കര : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. എം. ബഷീറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജലജമണിയപ്പൻ, വാർഡ് മെമ്പർ അസിന ഷാമൽ, ഹെൽത്ത് ഇൻസ്പെക്ടർ ശ്യാമ തുടങ്ങിയവർ സംസാരിച്ചു.