
കൊച്ചി: നബാർഡിൽ നിന്ന് 8862.95 കോടി രൂപ വായ്പയെടുക്കാനുള്ള വാട്ടർ അതോറിറ്റിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് സംഘ് (ബി.എം.എസ് ) ധർണ നടത്തി. സംസ്ഥാന സർക്കാരിന്റെ നീക്കം സ്ഥാപനത്തെ തകർക്കുമെന്ന് ചീഫ് എൻജിനിയേഴ്സ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത് ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ പറഞ്ഞു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് വി.ടി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറികോട, സംസ്ഥാന ട്രഷറർ പ്രശാന്ത് മാൻകുന്നേൽ, എസ്. ന്ദേശ്, വിമൽ ബോണി മാത്യു ടി.ജി.നാനാജി എന്നിവർ സംസാരിച്ചു.