
ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോങ്ങളുടെ സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയായി.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തി. ജയന്തിയാഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായ ശാഖകൾക്കുള്ള ട്രോഫികൾ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ സമ്മാനിച്ചു. യൂണിയൻ സെക്രട്ടറി എ. എൻ. രാമചന്ദ്രൻ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, കൗൺസിലർമാരായ സജീവൻ ഇടച്ചിറ, സുനിൽ ഘോഷ്, ടി. എസ്. സിജുകുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, പെൻഷണേഴ്സ് കൗൺസിൽ സെക്രട്ടറി ടി.കെ. രാജപ്പൻ എന്നിവർ സംസാരിച്ചു.