ആലുവ: പൊലീസ് രാജിനെതിരെ ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആലുവയിൽ ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്ക് മാർച്ച്‌ നടത്തുമെന്ന് ജനറൽ സെക്രട്ടറി ഉല്ലാസ് കുമാർ അറിയിച്ചു. രാവിലെ 10.30ന് ആലുവ ജില്ലാ ആശുപത്രി കവലയിൽ നിന്ന് മാർച്ച് ആരംഭിക്കും. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത്ത് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് അദ്ധ്യക്ഷത വഹിക്കും.