കൊച്ചി: കൊച്ചി നഗരസഭ 21-ാം ഡിവിഷന്റെ നേതൃത്വത്തിൽ പ്രതിഭാസായാഹ്നം 2025 നടത്തി. കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ സി.ആർ. സുധീർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.എ. ശ്രീജിത് മുഖ്യാതിഥിയായി. കെ.പി ശെൽവൻ, കെ.എൻ. സുനിൽകുമാർ, നിസാർ കോയപ്പറമ്പിൽ, സി.ഡി. നന്ദകുമാർ, സുധ പ്രസാദ്, മിഥുൻ പ്രകാശൻ, കെ.എ ബിനീഷ് എന്നിവർ സംസാരിച്ചു. കൗമാരക്കാരും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ഡോ. സിജിയ ബിനു ക്ലാസ് എടുത്തു.