mla

ആലുവ: ഉന്നതവിദ്യാഭ്യാസ മേഖലയിൽ പരിഷ്കരണങ്ങൾ നടപ്പാക്കുമ്പോൾ സർക്കാരുകൾ ജനാധിപത്യസ്വഭാവം പുന:സ്ഥാപിക്കണമെന്നും വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്നും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. കോൺഫെഡറേഷൻ ഒഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന നേതൃക്യാമ്പ് 'അസൻഡ്' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.പി മുഹമ്മദ് സലീം അദ്ധ്യക്ഷനായി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായി. ക്യാമ്പ് ഡയറക്ടർ ഡോ.പി. റഷീദ് അഹമ്മദ്, ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ ലത്തീഫ്, ഡോ. അബ്ദുൽ മജീദ് കൊടക്കാട് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ, ഡോ. സലാഹുദ്ദീൻ വാഫി എന്നിവർ ക്ളാസെടുത്തു.