peruvaram-temple-copy

പറവൂർ: പെരുവാരം മഹാദേവ സേവാസമിതിയുടെ മഹാദേവ കലാക്ഷേത്രയിൽ പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ സോപാന അരങ്ങേറ്റം പെരുവാരം മഹാദേവക്ഷേത്ര സന്നിധിയിൽ നടന്നു. ഭാഗവതോത്തംസം ടി.ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. മഹാദേവ സേവാസമിതി പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷനായി, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ജി. രജീഷ്, ചേരാനല്ലൂർ ശങ്കരകുട്ടൻ മാരാർ, കെ.ബി. വിമൽ കുമാർ, ജലജാരവീന്ദ്രൻ, കെ.എസ്. രാധാകൃഷ്ണൻ പി.എ. പേങ്ങൻ തുടങ്ങിയവർ സംസാരിച്ചു. വൈക്കം കലാപീഠം നിശാന്ത് മാരാർ, മേളപ്രമാണി വിഷ്ണുഗോവിന്ദാചാരി എന്നിവരെ ആദരിച്ചു.