navathy

കോതമംഗലം: കോതമംഗലം രൂപതയുടെ മുൻ അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ നവതി ആഘോഷം ആരംഭിച്ചു. ഇതോടനുബന്ധിച്ച് സെന്റ് ജോർജ് കത്തീഡ്രലിൽ ആരംഭിച്ച ചികിത്സാ സഹായ നിധിയുടെ ഉദ്ഘാടനം ഇ.എം. ജോണി നിർവഹിച്ചു. മോൺസിഞ്ഞോർ പയസ് മലേകണ്ടത്തിൽ, മോൺസിഞ്ഞോർ വിൻസന്റ് നെടുങ്ങാട്ട് , ഫാ. ജോസ് കുളത്തൂർ ഫാ. ജോസ് പുൽപ്പറമ്പിൽ, റവ. ഡോ. മാത്യു കൊച്ചുപുരക്കൽ തുടങ്ങിയവർ പങ്കെടുത്തു.