mla

ആലുവ: തൃക്കുന്നത്ത് റെസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ഡി. രാജൻ അദ്ധ്യക്ഷനായി. കൗൺസിലർ എം.പി. സൈമൺ, സെക്രട്ടറി ബോബൻ ബി. കിഴക്കേത്തറ, ജിഷ സക്കറിയ, പി. ഏലിയാസ്, കെ.എ. തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും ഓണസദ്യയും നടന്നു.