പൂത്തോട്ട: ആലുവ അദ്വൈതശ്രമ പരിസരത്തെ പീതപതാകകളും ഗുരുദേവ സൂക്തങ്ങളടങ്ങിയ ബോർഡുകളും നശിപ്പിക്കപ്പെട്ടതിൽ എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയിലെ എം.കെ രാഘവൻ വക്കീൽ സ്മാരക മൈക്രോ ഫിനാൻസ് യൂണിറ്റ് പ്രതിഷേധിച്ചു. കൺവീനർ ബി. ബാബു, ജോ. കൺവീനർ മനോജ്, മുകുന്ദൻ കെ.കെ, ഷിബിൻ, ശശി, ബിജു കെ .എസ്, വിനോദ് , അജയകുമാർ, സാബു, ഷാജി, സതീശൻ തുടങ്ങിയവർ സംസാരിച്ചു.