shaji-malippara

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച ഗ്രന്ഥശാല ദിനാചരണം ബാലസാഹിത്യകാരൻ ഷാജി മാലിപ്പാറ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.എ.എം. കമാൽ, എ.എം. അശോകൻ, എൻ.എസ്. അജയൻ, എ.ഡി. അശോക് കുമാർ, എൻ.ജെ. തോമസ് എന്നിവർ സംസാരിച്ചു. മെമ്പർഷിപ്പ് കാമ്പയിൻ, പുസ്തക ശേഖരണം, പുസ്തക ചർച്ചകൾ, വീട്ട്മുറ്റ പുസ്തക വിതരണം എന്നീ പരിപാടികൾ ഗ്രന്ഥശാല ദിനത്തിന്റെ അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്.