rajani

ആലുവ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) കളമശേരി ബ്രാഞ്ച് മാനേജർ ആർ. രജനി (58) നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്കു പോകവേ കുഴഞ്ഞുവീണ് മരിച്ചു. കോൺഗ്രസ് നേതാവായിരുന്ന പരേതനായ കെ.സി. രമേശിന്റെ ഭാര്യയാണ്.

ആലുവ പട്ടേരിപ്പുറം റോഡിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്ഥിരം വിളിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറെ വിളിച്ചെങ്കിലും കിട്ടിയില്ല. അല്പസമയം കഴിഞ്ഞ് മറ്റൊരു ഓട്ടോ വിളിച്ചുവരുത്തി ആലുവ കാരോത്തുകുഴി ആശുപത്രിയിലേക്കു പോയെങ്കിലും എത്തും മുമ്പേ മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പറവൂർ കവലയിലെ തറവാട്ട് വളപ്പിൽ.

മക്കൾ: ചന്ദ്രശേഖർ ആർ. മേനോൻ (ബംഗളൂരു), ഐശ്വര്യ ആർ. മേനോൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്, അബുദാബി). മരുമക്കൾ: മറിയ റോസ് കുരിയൻ, ആകാശ് മാത്യു.