കാക്കനാട്: തൃക്കാക്കര അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ ബന്തിപ്പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. സ്റ്റേഷൻ ഓഫീസർ ബി. ബൈജു ഉദ്ഘാടനം ചെയ്തു. അഗ്നി രക്ഷാനിലയത്തിലെ ഭൂഗർഭ ജലസംഭരണിയുടെ മുകളിൽ ഗ്രോബാഗുകളിലാണ് 200ഓളം ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ബന്തിത്തൈകൾ നട്ടിരുന്നത്. തക്കാളി, വെണ്ട ഉൾപ്പെടെയുള്ള പച്ചക്കറി കൃഷികളും സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. പോസ്റ്റ് വാർഡൻ സിജു ടി.ബാബു, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം. മാഹിൻകുട്ടി, സിവിൽ ഡിഫൻസ് അംഗങ്ങളായ ബി. സായ്‌കൃഷണൻ, സുനീഷ്‌കുമാർ, പി.എസ്. ജലീൽ, കെ.എസ്. സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.