
ആലുവ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലുവയിൽ വിവിധ മേഖലകളിൽ ശോഭയാത്രകൾ നടന്നു. ആലുവ നഗരം, കീഴ്മാട്, നൊച്ചിമ, കടുങ്ങല്ലൂർ, എടത്തല എന്നിവിടങ്ങളിലെല്ലാം ശോഭയാത്ര നടന്നു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം ചേർന്ന് വീഥികളെ അക്ഷരാർത്ഥത്തിൽ അമ്പാടിയാക്കി.
ആലുവ നഗരത്തിൽ പെരുമ്പിള്ളി ക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിച്ച പദയാത്ര മുതിർന്ന പ്രചാരകൻ കെ.വി. വിശ്വനാഥൻ ഭാരതാംബക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്ന് പമ്പ് കവല, റെയിൽവേ സ്റ്റേഷൻ, ജില്ലാ ആശുപത്രി, കാരോത്തുകുഴി, ബസ് സ്റ്റാൻഡ്, ബാങ്ക് കവല വഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
നൊച്ചിമയിൽ വവേകാനന്ദ ബാലഗോകുലം വവേകാനന്ദപുരത്തു നിന്ന് ആരംഭിച്ച മഹാശോഭായാത്രയിൽ നിരവധി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും പുരാണ വേഷധാരികളും ഭക്തജനങ്ങളും അണചേർന്നു.
പോട്ടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. ഭോഭായാത്ര ഗോപിക നൃത്തവും ഉറിയടിയും ഉണ്ണി യൂട്ടും പ്രസാദസദ്യയും നടന്നു.