jayanthy

കോതമംഗലം: തൃക്കാരിയൂർ ശ്രീ മഹാദേവ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ തൃക്കാരിയൂർ ക്ഷേത്രമൈതാനത്ത് സംഗമിച്ച് മഹാശോഭായാത്രയായി. തുടർന്ന് പൂത്താലമേന്തിയ ബാലികാ ബാലന്മാരുടെയും രാധാ-കൃഷ്ണ വേഷങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും ഗോപികാനൃത്തത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയുണ്ടായിരുന്നു. തൃക്കാരിയൂർ ജംഗ്ഷൻ, ആയക്കാട് ജംഗ്ഷൻ, പനാമകവല, ഹൈക്കോട്ട് കവല എന്നിവിടങ്ങൾ ചുറ്റി സഞ്ചരിച്ച് തൃക്കാരിയൂർ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു.