
കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിന്റെ 55-ാമത് സ്ഥാപക ദിനാഘോഷത്തിന് ഓർത്തഡോക്‌സ് സഭ കൊച്ചി ഭദ്റാസനാധിപനും ആശുപത്രി വൈസ് പ്രസിഡന്റുമായ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. മുൻ ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി മുഖ്യാതിഥിയായി. ഓർഗനൈസിംഗ് സെക്രട്ടറി സണ്ണി കെ. പീറ്റർ പതാക ഉയർത്തി. സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബ് ആശുപത്രി ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. ആശുപത്രിയിൽ 50 വർഷം സേവനം പൂർത്തിയാക്കിയ ആദ്യ സ്റ്റാഫ് അംഗവും കാന്റീൻ സർവീസ് മാനേജറുമായ വി.എം. ട്രീസയെയും 35 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആശുപതി ജീവനക്കാരുടെ കുട്ടികൾക്കും പുരസ്കാരങ്ങൾ നൽകി.