കളമശേരി: ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിന്റെ ഭാഗമായി കങ്ങരപ്പടിയിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ മഹാ ശോഭായാത്ര നടത്തി. പുതുശ്ശേരി മുകൾ ശ്രീഭദ്രകാളി ക്ഷേത്രം, പുത്തോത്ത് കാവ്,വയനക്കോട് കവല,അളമ്പി മൂല എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകൾ കങ്ങരപ്പടി കവലയിൽ സംഗമിച്ച് കങ്ങരപ്പടി ശ്രീസുബ്രഹ്മണ്യ- ഭദ്രകാളിക്ഷേത്രത്തിൽ സമാപിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവരെ അനുമോദിച്ചു. അഷ്ടപദിയാട്ടം, ഗോപികാ നൃത്തം, ഗരുഡനൃത്തം, ഉറിയടി, ഭജന എന്നിവ ഉണ്ടായിരുന്നു.

ബാലഗോകുലം വട്ടേക്കുന്നം ശാഖയുടെ ആഭിമുഖ്യത്തിൽ പൂരത്തിൽ സർപ്പ ധർമ്മദൈവ ക്ഷേത്രത്തിൽ നിന്ന് മഹാശോഭയാത്ര ആരംഭിച്ച് കുളിക്കടവ് റോഡ്,മുട്ടാർ കടവ് റോഡ്,വട്ടേക്കുന്നം ജംഗ്ഷൻ, കളത്തിങ്കൽ പറമ്പ് റോഡ് എന്നീ സ്ഥലങ്ങളിൽ പ്രദക്ഷിണം വച്ച് പൂരത്തിൽ സർപ്പ ധർമ്മദൈവ ക്ഷേത്രത്തിൽ സമാപിച്ചു.