
കിഴക്കമ്പലം: ചേലക്കുളം നാത്തേക്കാട്ട് കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ഹസൻ സഖാഫി അൽഖാമിലി ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസറും കൂട്ടായ്മ പ്രസിഡന്റുമായ എൻ.എച്ച്. അസൈനാർ അദ്ധ്യക്ഷനായി. വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി മുഖ്യ അതിഥിയായി. കിഴക്കമ്പലം പഞ്ചായത്ത് അംഗം അസ്മ അലിയാർ, കുടുംബ കൂട്ടായ്മ സെക്രട്ടറി എൻ.എസ്. അനൂപ്, ട്രഷറർ എൻ.എം. സലീം എന്നിവർ സംസാരിച്ചു. വിവിധ പരക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.