പെരുമ്പാവൂർ :ശ്രീ കൃഷ്ണ ജയന്തി യോടനുബന്ധിച്ച് പൂക്കാട്ടു പടി കളത്തിൽ ശ്രീരാമക്ഷേത്രത്തിൽ ഗോപൂജ, ഉണ്ണിയൂട്ട് എന്നിവ നടന്നു. വൈകിട്ട് താളമേളങ്ങളുയും രാധ,​ ഉണ്ണിക്കണ്ണന്മാർ അണിനിരന്ന വർണ ശമ്പളമായശോഭായാത്രയും നടന്നു. എടത്തല പിറളി ശ്രീ ധർമ്മശാസ്താ ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഭണ്ഡാരം ജംഗ്ഷൻ വഴി മാളേയ്ക്പടിയിൽ വച്ച് ജമ്മാടിഞ്ഞാൽ ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രയുമായി ഒരുമിച്ച് പാലാ ഞ്ചേരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്ര തിരുസന്നിധിയിലൂടെ പാലാഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ നിന്ന് പൂക്കാട്ടുപടി കളത്തിൽ ശ്രീരാമ ക്ഷേത്രത്തിൽ നിന്ന് വരുന്ന ശോഭായാത്രകളുമായി സംഗമിച്ച് പൂക്കാട്ടുപടി വഴികളത്തിൽ ശ്രീരാമ ക്ഷേത്രാങ്കണത്തിൽ എത്തി ശോഭായാത്രകൾ സമാപിച്ചു. തുടർന്ന് ഗോപികാ നൃത്തം, ഉറിയടി, പ്രസാദ വിതരണം എന്നിവയും നടന്നു.