kulam

ആലുവ: കടുത്ത വേനലിലും വറ്റാത്ത ഉറവയുമായി എടത്തല ഗ്രാമപഞ്ചായത്തിലെ ചാലേപ്പള്ളി പുള്ളാലിക്കരക്കുളം ജലസൗന്ദര്യത്തിന്റെ നിറക്കാഴ്ച്ചയായി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഒരേക്കർ വിസ്തൃതിയിലുള്ള കുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടി സംരക്ഷിച്ചത്.

മുൻ പ്രസിഡന്റും നിലവിൽ പഞ്ചായത്തംഗവുമായ പ്രീജ കുഞ്ഞുമോന്റെ നേതൃത്വത്തിൽ എടത്തല പഞ്ചായത്ത് ഭരണസമിതിയാണ് കുളം നവീകരണത്തിന് മുന്നിട്ടിറക്കിയത്.

പ്രദേശവാസികളുടെ കൃഷി ആവശ്യങ്ങൾക്കും, സമീപ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഏറെ ഉപകാരപ്പെടും. കുട്ടികൾക്കും വലിയവർക്കും നീന്തൽ പഠിക്കുവാനും കുളിക്കുവാനും സായാഹ്ന സവാരിക്കും പ്രകൃതികാഴ്ചകൾ ആസ്വദിക്കാനും പറ്റുന്ന ഒരു വിനോദ കേന്ദ്രമായും കുളവും പരിസരവും പൊതുജനങ്ങൾക്ക് ഉപകാരപ്പെടും.

നവീകരണത്തിന് ചെലവഴിച്ചത് 40 ലക്ഷം

ചാലേപ്പള്ളി പുള്ളാലിക്കരക്കുളം നവീകരണത്തിന് ജില്ലാപഞ്ചായത്ത് ചെലവഴിച്ചത് 40 ലക്ഷം രൂപയാണ്. എടത്തല ഡിവിഷൻ അംഗം അഡ്വ. റൈജ അമീർ ആണ് പണം അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്തിൽ ആവശ്യമുന്നയിച്ചത്.

കുളത്തിന് ചേർന്നു കിടക്കുന്ന പുറംപോക്കുകൾ അളന്നു തിരിച്ചു

കാടും പായലും മൂടിയ കുളം ചെളി കോരി വൃത്തിയാക്കി

മൂന്ന് ഘട്ടമായി കുളത്തിന്റെ അടിത്തട്ടു മുതൽ രണ്ട് ലെയർ ആയി ചുറ്റും കരിങ്കൽ കെട്ടി

കുളത്തിലേക്ക് ഇറങ്ങുവാൻ കൽപടവുകൾ നിർമ്മിച്ചു