muhammed
അശോക് മുഹമ്മദ്

കൊച്ചി: സഹപാഠിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം ഗവ. ലാ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി കോതമംഗലം അടിവാട് മംഗലത്തുപറമ്പിൽ എം.എ. അശോക് മുഹമ്മദിനെ (28) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

2024 ലാണ് ഇയാൾ ലാ കോളേജിൽ ചേർന്നത്. വിവാഹിതനും പിതാവുമാണെന്ന കാര്യം മറച്ചുപിടിച്ചാണ് വിദ്യാർത്ഥിനിയുമായി അടുപ്പമുണ്ടാക്കിയത്. ജൂലായ് എട്ടിന് എറണാകുളം രവിപുരത്തെ സഹോദരിയുടെ വീട്ടിലും ആഗസ്റ്റ്13ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ വച്ചുമായിരുന്നു പീഡനം. ഇയാൾ വിവാഹിതനാണെന്ന വിവരം പുറത്തായതോടെയാണ് വിദ്യാർത്ഥിനി പരാതി നൽകിയത്.

മാനഭംഗത്തിനാണ് കേസെടുത്തത്. സൗത്ത് എസ്.എച്ച്.ഒ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശം നൽകി.