u
ആമ്പല്ലൂർ വായനശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനാചരണത്തോടനുബന്ധിച്ച് അക്ഷരദീപം തെളിക്കുന്നു

ചോറ്റാനിക്കര: ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ചു ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ പ്രസിഡന്റ് സി.ആർ. രാധാകൃഷ്ണൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് കെ. ഹരിദാസ് ഗ്രന്ഥശാല ദിന സന്ദേശം നൽകി. അക്ഷരദീപം തെളിക്കൽ, ഗ്രന്ഥലോകം വരിക്കാരെ ചേർക്കൽ എന്നിവയും നടത്തി. ശശിധരൻ തടത്തിൽ, ജീവൽശ്രീ പി. പിള്ള, പി. എം ദിവാകരൻ, ടി.ജി. സോമൻപിള്ള എന്നിവർ സംസാരിച്ചു.