u
തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ നടക്കുന്നപൂജാ ക്രിക്കറ്റ് ടൂർണമെൻ്റ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസതാരം സയ്യിദ് കിർമാനി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പാലസ് ഓവൽ ഗ്രൗണ്ടിൽ 75-ാം പൂജ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസതാരം സയ്യിദ് കിർമാനി ഉദ്ഘാടനം ചെയ്തു. ടി.സി.സി പ്രസിഡന്റ് സന്തോഷ് സ്ലീബ അദ്ധ്യക്ഷനായി​. സെക്രട്ടറി സി.ജി. ശ്രീകുമാർ, ട്രഷറർ കൃഷ്ണദാസ് എം. കർത്ത, എ.സി.പി പി.എസ്. ഷിജു,റിട്ട.ഡിവൈ.എസ്.പി ബിജോ അലക്സാണ്ടർ, ഏരിയ സെക്രട്ടറി പി. വാസുദേവൻ, പ്രദീപ്, അജയ് തമ്പി, ക്രിക്കറ്റ് കോച്ച് പി. ബാലചന്ദ്രൻ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

പൂജാ ക്രിക്കറ്റ് പ്ലാറ്റിനം ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ക്രിക്കറ്റ് താരം സയ്യിദ് കിർമ്മാനിക്ക് നഗരത്തിൽ വൻവരവേൽപ്പ് നൽകി. സ്‌റ്റാച്യു ജംഗ്ഷനിൽനിന്ന് പാലസ് ഓവൽ വരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്നജീപ്പിൽ ക്രിക്കറ്റ് ആരാധകർ അദ്ദേഹത്തെ വരവേറ്റു. മൈതാനത്ത് എത്തിയ കിർമാനിയുടെ അടുത്തെത്തിയ കുട്ടിതാരങ്ങൾക്ക് അദ്ദേഹം അവരുടെ ബാറ്റിൽ കൈയൊപ്പ് നൽകി. തുടർന്ന് നടന്ന സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് സന്തോഷ് സ്ലീബ പതാക ഉയർത്തി.

തന്റെ 75 -ാം വയസി​ൽ പൂർത്തിയാക്കിയ സയ്യിദ് കിർമാനിയുടെ ആത്മകഥ സ്റ്റംപ്ഡ് ലൈഫ് ബിഹൈൻഡ് ആൻഡ് ബിയോണ്ട് ദ് ട്വന്റിടു യാർഡ്സ് പ്രകാശനം ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ബംഗളൂരുവിൽ പ്രകാശി​പ്പി​ച്ച പുസ്ത‌കത്തിന്റെ കേരളത്തിലെ പ്രകാശനമാണ് ഇവിടെ നടത്തിയത്. ഉദ്ഘാടനത്തെ തുടർന്ന് 50 വയസിന് മുകളിലുള്ള മുൻ രഞ്ജി താരങ്ങളുടെ ട്വന്റി 20 സൗഹൃദമാച്ചും അരങ്ങേറി. സംസ്ഥനത്തിന് പുറത്തുനിന്നുള്ള എട്ട് ടീമുകൾ ഉൾപ്പടെ 26 ടീമുകൾ പൂജാ ക്രിക്കറ്റ് ടൂർണമെന്റി​ൽ മാറ്റുരയ്ക്കും.