കൊച്ചി: ശ്രീകൃഷ്ണജയന്തിദിനത്തിൽ നാടും നഗരവും ഭക്തിലഹരിയിൽ ആറാടി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 421 കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടന്നു. വീഥികളിലെല്ലാം അമ്പാടിയും മഥുരയും വൃന്ദാവനവും ദ്വാരകയുമായി തീർന്നു. രാധാകൃഷ്ണ വേഷമണിഞ്ഞ ആയിരക്കണക്കിന് ബാലികാബാലന്മാരും ഭക്തജനങ്ങളും അണിനിരന്നു.
എറണാകുളം ടൗൺഹാളിൽ മേജർ രവി ശ്രീകൃഷ്ണവിഗ്രഹത്തിൽ മാലചാർത്തി ശ്രീകൃഷ്ണജയന്തി ശോഭായാത്രകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പരമാരദേവി ക്ഷേത്രം, അയ്യപ്പൻകാവ് ക്ഷേത്രം, തിരുമല ദേവസ്വം ക്ഷേത്രം, രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ശ്രീ കുമാരേശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ഉറിയടി എന്നിവയുമായി പുറപ്പെട്ട ശോഭായാത്രകൾ ജോസ് ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്രത്തിൽ രാത്രി ഏഴു മണിയോടെ ദീപാരാധനയോടെ സമാപിച്ചു. തുടർന്ന് പ്രസാദവിതരണവും നടന്നു.
ഇടപ്പള്ളി പോണേക്കര ദേവീ ക്ഷേത്രം, ചേന്ദൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഞ്ചുമന ദേവീക്ഷേത്രം, മാമംഗലം പാരിഷ് ഹാൾ പരിസരം എന്നിവിടങ്ങൾ നിന്നും ആരംഭിച്ച ശോഭായാത്രകൾ തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
ചോറ്റാനിക്കര ദേവി ക്ഷേത്രം, അമ്പാടിമല ശിവക്ഷേത്രം, കണയന്നൂർ മഹാദേവ ക്ഷേത്രം, കക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മറ്റക്കുഴി ശിവപാർവതി ക്ഷേത്രം, തുപ്പംപടി പുളിയാമ്പിള്ളി ഭഗവതിക്ഷേത്രം, പൂതൃക്കോവിൽ ക്ഷേത്രം, പൈങ്ങാരപ്പിള്ളി വെട്ടിക്കുളം മറ്റപ്പിള്ളിക്കാവ് ഭഗവതീ ക്ഷേത്രം, തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രം, വെളിയനാട് വേഴത്തുമൽ ക്ഷേത്രം, പാർപ്പാകോട് ശ്രീദുർഗ്ഗ ഭദ്രകാളി ക്ഷേത്രം, അരയൻകാവ് ഭഗവതി ക്ഷേത്രം, ആമ്പല്ലൂർ കൊടുങ്കാളീ ക്ഷേത്രം, തൃപ്പൂണിത്തുറ താമരംകുളങ്ങര ക്ഷേത്രം, എരൂർ പുത്തൻകുളങ്ങര മഹാദേവ ക്ഷേത്രം, പിഷാരിക്കോവിൽ ക്ഷേത്രം, ഉദയംപേരൂർ ചെല്ലിച്ചിറ ഭദ്രകാളി ക്ഷേത്രം, ശ്രീനാരായണ വിജയ സമാജം സുബ്രഹ്മണ്യക്ഷേത്രം, പുന്നയ്ക്കാവെളി ഭഗവതി ക്ഷേത്രം, പൂത്തോട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ശോഭായാത്രകൾ നടന്നു.
പശ്ചിമകൊച്ചി, വൈപ്പിൻ അണിയൽ കടപ്പുറം, നായരമ്പലം, പുതുവൈപ്പ് ബീച്ച്, മുരിക്കുംപാടം, എളങ്കുന്നപ്പുഴ ,അങ്കമാലി മേഖലകളിലും വിപുലമായ ഘോഷയാത്രകൾ ആവേശമായി,