കൊച്ചി: പൊന്നാരിമംഗലം ജെട്ടിയിൽ നിന്ന് കായലിൽ ചാടിയ ആളെ കാണാതായി. ജെട്ടിക്ക് സമീപം താമസിക്കുന്ന കടവിൽപ്പറമ്പിൽ ബിജുവിനെയാണ് (58) കാണാതായത്. ഇന്നലെ രാത്രി ഏഴോടെയാണ് ചാടിയത്. മുളവുകാട് പൊലീസും അഗ്നിശമനസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് സ്കൂബ ടീമിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുന:രാരംഭിക്കും.