കോതമംഗലം : കോതമംഗലത്ത് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കോഴിപ്പിള്ളിയിലെ പഴയ പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്നാണ് കാർ മറിഞ്ഞത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം. കാളിയാർ സ്വദേശികളായ കിഴക്കേടത്തിൽ സനീഷ് ദാസ് ( 39), വട്ടംകണ്ടത്തിൽ ഗിരീഷ് ഗോപി (40) എന്നിവർക്ക് പരിക്കേറ്റു. മറ്റ് രണ്ട് പേർ പരിക്കില്ലാതെ രക്ഷപ്പെട്ടു.