
ആലുവ: നേതാജി റോഡ് റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.കെ. എലിയാസ് അദ്ധ്യക്ഷനായി. കേരള സ്റ്റേറ്റ് ബാസ്കറ്റ് ബോൾ സെലെക്ഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് കൗൺസിലർ ജെയ്സൺ പീറ്ററെയും അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. കൗൺസിലർ സാനിയ തോമസ്, അസോസിയേഷൻ സെക്രട്ടറി ബാബു കുളങ്ങര, ട്രഷറർ സി.എം. വേണു എന്നിവർ സംസാരിച്ചു.