കൊച്ചി: ഇടപ്പള്ളി തമ്പുരാട്ടിപ്പറമ്പ് റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശാന്ത വിജയൻ മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡന്റ് നയന മുരളീധരൻ അദ്ധ്യക്ഷയായി.
സെക്രട്ടറി കെ.ഡി. ജോർജ്, വൈസ് പ്രസിഡന്റ് സുനിൽകുമാർ ജോൺ, ട്രഷറർ ആർ. ശങ്കരനാരായണൻ, എസ്.ഐ ബാബുജോൺ എന്നിവർ സംസാരിച്ചു.