bank-charges
ബാങ്കുകൾ

കൊച്ചി: വിവിധ പേരുകളിൽ ഉപഭോക്താക്കൾ അറിയാതെ അക്കൗണ്ടിൽ നിന്ന് ബാങ്കുകൾ പണം ഈടാക്കുന്നതിനെതിരെ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ഇന്ന് റിസർവ് ബാങ്കിന് മുമ്പിൽ ധർണ നടത്തും.

രാവിലെ 10.30ന് കലൂർ മെട്രോ സ്റ്റേഷനിൽ നിന്ന് പ്രകടനം ആരംഭിക്കും. ബെന്നി ബഹനാൻ എം.പി. ധർണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി പി.എഫ്. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. ഉപഭോക്താവ് അറിയാതെ വിവിധ ചാർജുകൾ ഈടാക്കുകവഴി മിനിമം ബാലൻസ് ഇല്ലാതെ വരുന്നു. മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ വീണ്ടും ചാർജ് ഈടാക്കുകയാണെന്നും ചേംബർ ഭാരവാഹികൾ ആരോപിച്ചു.