കൊച്ചി: സൗത്ത് ജനത റോഡ് റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. എഡ്രാക് പാലാരിവട്ടം മേഖലാ സെക്രട്ടറി സ്റ്റീഫൻ നാനാട്ട്, മുതിർന്ന അംഗങ്ങളായ ഡോ. തോമസ് വർഗീസ്, എ.കെ. മാത്യു എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.
അസോസിയേഷൻ പ്രസിഡന്റ് കെ.പി. വേണുഗോപാൽ, സെക്രട്ടറി പി.ടി. അനിൽകുമാർ, ട്രഷറർ ദിലീപ്കുമാർ, വനിതാവിഭാഗം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.